Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
ആഴ്ചയില്‍ ഏഴു ജോലി, ബ്രിട്ടീഷ് യുവതിയുടെ മാസ വരുമാനം രണ്ടു ലക്ഷം രൂപ
reporter

ലണ്ടന്‍: 'ഒരു ജോലി കിട്ടിയിട്ട് വേണം രണ്ട് ലീവെടുക്കാന്‍' എന്ന ചൊല്ല് മലയാളിക്ക് ഏറെ പരിചിതമാണ്. ജോലിയോടുള്ള ഒരു സമൂഹത്തിന്റെ ബോധത്തെ കൂടിയാണ് ഈ ചൊല്ല് കാണിക്കുന്നത്. എന്നാല്‍, ഒരാഴ്ചയില്‍ ഒന്നും രണ്ടുമല്ല, ഏഴ് ജോലികളാണ് യുകെക്കാരിയായ ഒരു 21 കാരി ചെയ്യുന്നത്. ക്ലോ വുഡ്‌റോഫ് എന്നാണ് അവരുടെ പേര്. പ്രൊഫഷണല്‍ ഡാന്‍സ് ഇന്‍സ്ട്രക്ടര്‍, ബേക്കര്‍, ഇന്‍ഫ്‌ലുവന്‍സര്‍, ബാരിസ്റ്റ, ബേബിസിറ്റര്‍, ബോട്ട് ടൂര്‍ ഗൈഡ്, സബ് വേ ജീവനക്കാരി തുടങ്ങിയ നിരവധി റോളുകളിലൂടെയാണ് ക്ലോ വുഡ്‌റോഫ് ഓരോ ആഴ്ചയും കടന്ന് പോകുന്നത്.

സമീപകാലത്ത് അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ താന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴുള്ള ജോലികള്‍ ഒന്നും ഒഴിവാക്കാന്‍ ഉദ്ദേശമില്ലെന്നും അവര്‍ പറഞ്ഞു. ആഴ്ചയില്‍ ഏഴ് ദിവസവും വിവിധ ജോലികളില്‍ നിന്നായി പ്രതിമാസം ഏകദേശം 2,362 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) ക്ലോ സമ്പാദിക്കുന്നു. 'നൃത്തം എല്ലായ്‌പ്പോഴും എന്റെ ആദ്യ പ്രണയമാണ്. പക്ഷേ, തിരക്കുള്ള ഷെഡ്യൂളുകള്‍ ഞാന്‍ ആസ്വദിക്കുന്നു. തിരക്കിലായിരിക്കുന്നത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു!' അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഈ ജൂലൈയില്‍ മാഞ്ചസ്റ്ററിലെ നോര്‍ത്തേണ്‍ ബാലെ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ക്ലോ തന്റെ ആഴ്ചകളുടെ അവസാനദിനങ്ങള്‍ നൃത്തം അവതരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. നൃത്തം ചെയ്യാത്ത ദിവസങ്ങളില്‍ പാര്‍ട്ട് ടൈം ജോലികളോ ബേക്കിംഗിലോ മുഴുകുന്നു. 'ബേക്കിംഗ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ക്രിയേറ്റീവ് ഔട്ട്‌ലെറ്റാണ്. പുതിയ പാചകക്കുറിപ്പുകള്‍ പരീക്ഷിക്കാനും മറ്റുള്ളവരുമായി അത് പങ്കിടാനും ഞാന്‍ ഇഷ്ടപ്പെടുന്നു' ക്ലോ കൂട്ടിചേര്‍ത്തു. സബ് വേയിലോ പ്രാദേശിക ഭക്ഷണ സ്റ്റാളായ ബോട്ട് സ്ട്രീറ്റ് കഫേയിലോ തന്റെ ഷിഫ്റ്റുകളിലേക്ക് കയറുന്നതിന് മുമ്പ് തനിക്ക് നേരിട്ട് വന്ന കേക്ക് ഓര്‍ഡറുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും അവള്‍.

ആഴ്ച അവസാനങ്ങളില്‍ ഡാന്‍സ് ക്ലാസുകള്‍ ഇല്ലാത്ത സമയങ്ങളില്‍ അവള്‍ ബേബിസിറ്റിംഗ് പഠിപ്പിക്കുന്നു. ഇതൊന്നും മതിയാകാതെ ക്ലോ പുതിയൊരു പരിപാടി കൂടി തുടങ്ങി. അടുത്തിടെ അവര്‍ ഒരു ബോട്ട് വാങ്ങി. ചെറിയൊരു ബോട്ട്. അത് പുതുക്കി പണിത് താമസം അങ്ങോട്ട് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ക്ലോ വുഡ്‌റോഫ്. തനിക്ക് അല്പം കൂടിയ ഭ്രാന്താണെന്നാണ് അച്ഛനുമമ്മയും കരുതുന്നതെന്ന് ക്ലോ തമാശയായി പറയുന്നു. പക്ഷേ, തന്റെ നേട്ടങ്ങളില്‍ അവര്‍ക്ക് അഭിമാനമുണ്ടെന്നും ക്ലോ കൂട്ടിചേര്‍ക്കുന്നു. അതേസമയം തന്റെ ജോലികളില്‍ പലതും ക്ലോ തന്റെ ടിക് ടോക്. യൂട്യൂബ് ചാനലുകളില്‍ പങ്കുവയ്ക്കുന്നു. അങ്ങനെ പുതിയ കാലത്തെ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് ക്ലോ വുഡ്‌റോഫ്. ഭാവിയില്‍ ഒരു ഭക്ഷണ ശാല തുടങ്ങണമെന്നതാണ് അവളുടെ ആഗ്രഹം.

 
Other News in this category

 
 




 
Close Window