Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
ഇലക്ട്രിക് കാര്‍ ഓടിക്കുന്നവര്‍ ഇനി എക്‌സൈസ് ഡ്യൂട്ടി നല്‍കേണ്ടി വരും; ആ ബാധ്യതയും ജനങ്ങളുടെ തലയില്‍
Text By: Reporter, ukmalayalampathram
യുകെയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി നല്‍കേണ്ടി വരും. വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി നിരക്ക് വര്‍ധിക്കുന്നതോടെയാണ് ഇങ്ങനെയൊരു അസാധാരണ ചെലവ് വാഹന ഉടമകള്‍ വഹിക്കേണ്ടി വരിക. സീറോ എമിഷന്‍ വാഹനങ്ങളുടെ ആദ്യവര്‍ഷത്തെ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം 2025 ഏപ്രിലിന് ശേഷം റെജിസ്റ്റര്‍ ചെയ്ത, ലിസ്റ്റ് പ്രൈസ് 40,000 പൗണ്ടിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള എക്‌സ്‌പെന്‍സീവ് കാര്‍ സപ്ലിമെന്റും. അതേസമയം, രണ്ടാമത്തെ വര്‍ഷം മുതല്‍ നല്‍കേണ്ട വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി എല്ലാ വാഹനങ്ങള്‍ക്കും തുല്യമാക്കിയിട്ടുണ്ട്. ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന 10 ശതമാനം ഇളവും എടുത്തു കളഞ്ഞിട്ടുണ്ട്
ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റിക്ക് (ഡിവിഎല്‍എ) അധിക വരുമാനം ലഭ്യമാകുമെന്നാണു പ്രതീക്ഷ. ഡി വി എല്‍ എ ക്ക് ഏകദേശം 8 ബില്യണ്‍ പൗണ്ടായിരിക്കും ഇതുവഴി ലഭിക്കുക.
 
Other News in this category

 
 




 
Close Window