Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു
reporter

ലണ്ടന്‍: അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. അന്നു മാത്യു(28) ആണ് മരിച്ചത്. മൂന്നു മാസം ഗര്‍ഭിണി ആയിരിക്കെ ഉണ്ടായ രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് ക്യാന്‍സര്‍ കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നും ക്യാന്‍സര്‍ ബാധിച്ചു. മരിക്കുന്നതിന് മുന്‍പ് പാലിയേറ്റീവ് കെയറിലേക്ക് അന്നുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു. കോട്ടയം പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി - ലിസ ദമ്പതികളുടെ മകളാണ് അന്നു. 2023-ലാണ് അന്നു നാട്ടില്‍ നിന്ന് യുകെയില്‍ എത്തിയത്. നാട്ടില്‍ അന്നു നേഴ്സ് ആയിരുന്നു. കെയറര്‍ വിസയിലാണ് അന്നു യുകെയില്‍ എത്തിയത്. ഭര്‍ത്താവ് രെഞ്ചു തോമസ് 2024 ജനുവരിയില്‍ യുകെയില്‍ എത്തിയിരുന്നു.

 
Other News in this category

 
 




 
Close Window