യുകെയില്‍ അന്തരിച്ച പ്രദീപ് നായരുടെ മൃതദേഹ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്കരിക്കും. ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങുമ്പോഴാണ് പ്രദീപ് മരിച്ചത്. മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല് തെന്നി താഴെ വീണുവെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് പ്രദീപ് യുകെയില്‍ എത്തിയത്. |