Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ച് മറ്റു മേഖലയില്‍ ഇറങ്ങിയവര്‍ 8 ലക്ഷം; ദുരിതം അനുഭവിച്ചത് നഴ്‌സുമാരെന്ന് മുന്‍ ചീഫ്
Text By: Reporter, ukmalayalampathram
കൊറോണ ലോക്ഡൗണില്‍ യുകെയില്‍ എട്ടു ലക്ഷം പേര്‍ ജോലിയില്‍ നിന്നു വിട്ടു മാറിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന് ഇതു വലിയ നഷ്ടമാണുണ്ടാക്കിയത്. ജോലിക്കാരില്‍ നിന്നുള്ള ശമ്പളത്തിന്റെ നികുതി വരുമാനം സര്‍ക്കാരിന് ഇല്ലാതായെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് സ്റ്റഡീസാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരില്‍ ഒരു വിഭാഗം പിന്നീട് ജോലി അന്വേഷിക്കാന്‍ തയ്യറായിട്ടീല്ല. അതേസമയം, വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം ഇതുവരെയും ഒരു തൊഴില്‍ പോലും ചെയ്യാതിരിക്കുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാവുകയാണ്. അവരില്‍ പലരും തൊഴില്‍ എടുക്കാതിരിക്കുന്നതിന് കാരണമായി പറയുന്നത് അനാരോഗ്യമാണ്.
അതേസമയം, കോവിഡ് വ്യാപിച്ച സമയത്ത് എന്‍എച്ച്എസിലെ നഴ്സുമാര്‍ നേരിട്ടത് സമാനതകളില്ലാത്ത ദുരിതമാണെന്ന് വെളിപ്പെടുത്തുന്നു മുന്‍ ചീഫ് നഴ്സ് ഡെയിം റൂത്ത് മേയ്.

ജോലി ഭാരം താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. ലോകം മഹാമാരിയില്‍ പകച്ചു നിന്നപ്പോള്‍ യോദ്ധാക്കളായി ഇറങ്ങിയ നഴ്സുമാര്‍ക്ക് പലപ്പോഴും സുരക്ഷാ ഉപകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. നഴ്സുമാരും മറ്റ് ജീവനക്കാരും വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോവിഡ് അന്വേഷണ കമ്മിഷന്‍ മുമ്പാകെ ഇംഗ്ലണ്ടിന്റെ റൂത്ത് മേയ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window