Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
ഓര്‍മിസ്റ്റണ്‍ അക്കാദമിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കാന്‍ തീരുമാനം
reporer

ലണ്ടന്‍: സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഓര്‍മിസ്റ്റണ്‍ അക്കാദമി. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സ്‌കൂള്‍ അക്കാദമി ട്രസ്റ്റുകളിലൊന്നാണ് ഓര്‍മിസ്റ്റണ്‍ അക്കാദമി. ചെഷയര്‍ മുതല്‍ ഐല്‍ ഓഫ് വൈറ്റ് വരെയുള്ള ആറ് പ്രൈമറി സ്‌കൂളുകളും 32 സെക്കന്‍ഡറി സ്‌കൂളുകളും ഉള്‍പ്പെടെ ഓര്‍മിസ്റ്റണ്‍ അക്കാദമിസ് ട്രസ്റ്റ് അതിന്റെ എല്ലാ സ്‌കൂളുകളിലും ഫോണ്‍ നിരോധനം നടപ്പിലാക്കും. എട്ട് സെക്കന്‍ഡറി സ്‌കൂളുകള്‍ ഇത് നടപ്പിലാക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. അധ്യാപനം, പഠനം, കുട്ടികളുടെ പെരുമാറ്റം, അവരുടെ മാനസികാരോഗ്യം എന്നിവയെ മൊബൈല്‍ ഫോണുകള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പുതിയ നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നത്. പുതിയ നിയമത്തിന് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

42 സ്റ്റേറ്റ് സ്‌കൂളുകളിലായി 35,000 വിദ്യാര്‍ത്ഥികള്‍ ഓര്‍മിസ്റ്റണ്‍ അക്കാദമിയില്‍ പഠിക്കുന്നുണ്ട്. ട്രസ്റ്റിന്റെ പ്രൈമറി, സ്‌പെഷ്യല്‍ നീഡ്സ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് പ്രൊവിഷന്‍ സ്‌കൂളുകളില്‍ ഇതിനോടകം തന്നെ ഈ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ട്രസ്റ്റിന്റെ കീഴിലുള്ള ഓരോ സ്‌കൂളും അവരുടേതായ രീതിയില്‍ ആയിരിക്കും നിരോധനം ഏര്‍പ്പെടുത്തുക.

മള്‍ട്ടി-അക്കാദമി ട്രസ്റ്റായ ലിഫ്റ്റ് സ്‌കൂള്‍സ്, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ട്രസ്റ്റിന്റെ കീഴിലുള്ള 57 സ്ഥാപനങ്ങളിലും സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിച്ചു. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഫോണുകള്‍ പൂര്‍ണമായും നിരോധിച്ചതായി ബിര്‍ക്കന്‍ഹെഡ് ഹൈസ്‌കൂള്‍ അക്കാദമി പ്രിന്‍സിപ്പല്‍ റെബേക്ക മഹോണി വ്യക്തമാക്കി. ഏഴ് വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ ഓണ്‍ലൈനില്‍ അപരിചിതരുമായി ബന്ധപ്പെടുകയും അനുചിതമായ ഉള്ളടക്കങ്ങള്‍ കാണുകയും ചെയ്യുന്നതായി ഒരു സര്‍വേ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം എടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ കീഴില്‍ പുറപ്പെടുവിച്ച വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള മുന്‍കൂര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ക്ലാസ് മുറിയിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറയുന്നുണ്ട്.

.

 
Other News in this category

 
 




 
Close Window