Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
UK Special
  Add your Comment comment
ഗുരുതര ന്യൂമോണിയ ബാധിച്ച പത്തുവയസ്സുകാരിക്ക് പുതുജീവന്‍; നിര്‍ണായകമായത് മെറ്റാജീനോമിക് പരിശോധന
reporter

ലണ്ടന്‍: ഗുരുതര ന്യൂമോണിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പത്തുവയസ്സുകാരിയുടെ ചികിത്സയില്‍ വഴിത്തിരിവായി മെറ്റാജീനോമിക് പരിശോധന. കെന്റ് സ്വദേശിനിയായ വില്ലോ ക്രോതറിന്റെ രോഗകാരണം തിരിച്ചറിയാന്‍ ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ നടത്തിയ പരിശോധന സഹായിച്ചു.

മാര്‍ച്ചില്‍ ന്യൂമോണിയ ബാധിച്ച വില്ലോയ്ക്ക് പിന്നാലെ അപസ്മാരവും ആവര്‍ത്തിച്ചുള്ള ഹൃദയസ്തംഭനവുമുണ്ടായി. ആരോഗ്യനില വഷളായതോടെ അതിജീവനസാധ്യത പകുതി മാത്രമാണെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. അടുത്ത ബന്ധുക്കളെ കുട്ടിയെ കാണാന്‍ എത്തിക്കാനും നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ മെറ്റാജീനോമിക് പരിശോധനയിലാണ് മരുന്നുകളോട് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ നേരത്തേ നല്‍കിയിരുന്ന ആന്റിബയോട്ടിക് മാറ്റി അനുയോജ്യമായ മരുന്ന് നല്‍കാന്‍ ചികിത്സാസംഘത്തിന് കഴിഞ്ഞു. ആരോഗ്യനില ക്രമേണ മെച്ചപ്പെട്ട വില്ലോ മാസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്ക് മടങ്ങി. മകളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പരിശോധന നിര്‍ണായകമായെന്ന് അമ്മ സ്റ്റേസി മൂര്‍ പ്രതികരിച്ചു.

സാധാരണ പരിശോധനകളില്‍ തിരിച്ചറിയാതെ പോകുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളെ ഒരൊറ്റ സാമ്പിളില്‍നിന്ന് കണ്ടെത്താന്‍ സഹായിക്കുന്നതാണ് മെറ്റാജീനോമിക് പരിശോധന.

ആശുപത്രിയില്‍ 202425 കാലയളവില്‍ ഗുരുതരാവസ്ഥയിലുള്ള 122 കുട്ടികളിലാണ് ഈ പരിശോധന നടത്തിയത്. നാലിലൊന്ന് കേസുകളിലും ചികിത്സ സംബന്ധിച്ച തീരുമാനങ്ങളെ പരിശോധനാഫലം സ്വാധീനിച്ചു. ആന്റിബയോട്ടിക് നല്‍കുന്നതും നിര്‍ത്തുന്നതും മാറ്റുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് ഇത് സഹായകമായി. പതിവ് പരിശോധനകളില്‍ കണ്ടെത്താനാകാത്ത 50 രോഗാണുക്കളെയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window