Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
UK Special
  Add your Comment comment
സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ക്ക് നിയന്ത്രണം; ബ്രിട്ടനില്‍ ഡ്രൈവര്‍മാര്‍ക്ക് അധികസമയം അനുവദിക്കുന്ന ചട്ടം വരുന്നു
reporter

ലണ്ടന്‍: സ്വകാര്യ കാര്‍ പാര്‍ക്കിങ്ങുകളില്‍ അന്യായമായി പിഴ ഈടാക്കുന്നത് തടയാന്‍ പുതിയ പെരുമാറ്റച്ചട്ടവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. വാഹനം പാര്‍ക്ക് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ അഞ്ച് മിനിറ്റും അനുവദിച്ച പാര്‍ക്കിങ് സമയം അവസാനിച്ചശേഷം പുറത്തുകടക്കാന്‍ പത്ത് മിനിറ്റും ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നതാണ് പ്രധാന വ്യവസ്ഥ. ഈ സമയത്തിനുള്ളില്‍ പാര്‍ക്കിങ് പിഴ ചുമത്താന്‍ പാടില്ല. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ വാഹന ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. അന്യായമായ പാര്‍ക്കിങ് പിഴകളില്‍നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുമെന്ന് ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി.

ജീവിതച്ചെലവിന്റെ സമ്മര്‍ദം കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് നീതിയുക്തമായ സേവനം ലഭ്യമാക്കാനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഔദ്യോഗിക പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നത്. സ്വകാര്യ പാര്‍ക്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. ബ്രിട്ടനില്‍ സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ നല്‍കുന്ന പിഴ നോട്ടീസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് ചൂണ്ടിക്കാട്ടിയിരുന്നു. 2025-26 കാലയളവില്‍ ഇത് റെക്കോര്‍ഡ് നിരക്കായ 1.69 കോടിയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വര്‍ധന. പാര്‍ക്കിങ് നിബന്ധനകള്‍ പരിശോധിച്ച് തീരുമാനമെടുക്കാനും സമയം അവസാനിച്ചാല്‍ വാഹനം പുറത്തെടുക്കാനും വ്യക്തമായ സമയപരിധി ഉറപ്പാക്കുന്നതിലൂടെ അനാവശ്യ പിഴകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window