Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Nov 2026
 
 
UK Special
  Add your Comment comment
യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ കരാര്‍ ബ്രിട്ടനെ പിന്നോട്ടടിക്കുമെന്ന് കെമി ബേഡനോക്ക്
reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ നീക്കത്തിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡനോക്ക്. പുതിയ കരാര്‍ ബ്രിട്ടനെ വീണ്ടും യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ബ്രെക്സിറ്റിലൂടെ നേടിയ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അവര്‍ ആരോപിച്ചു.

ബ്രസല്‍സില്‍ ഒപ്പുവയ്ക്കാനിരിക്കുന്ന കരാര്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാദവും ബേഡനോക്ക് തള്ളി. കുറഞ്ഞ നൈപുണ്യമുള്ള വിദേശ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കാനും ഊര്‍ജവില ഉയരാനും കരാര്‍ കാരണമാകുമെന്നാണ് അവരുടെ വിമര്‍ശനം. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതിരിക്കുമ്പോഴും അതിന് പണം നല്‍കുകയും നിയമങ്ങള്‍ അംഗീകരിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്ന് ബേഡനോക്ക് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ കോടതികളുടെ അധികാരപരിധിക്ക് വിധേയമാകേണ്ടിവരുമെന്നും അവര്‍ ആരോപിച്ചു.

ബ്രെക്സിറ്റിലൂടെ ലഭിച്ച അവസരങ്ങള്‍ മുന്‍ സര്‍ക്കാരുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് ബേഡനോക്ക് സമ്മതിച്ചു. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ അടുക്കാനുള്ള നീക്കത്തിന് ജനങ്ങളുടെ അംഗീകാരമില്ലെന്നാണ് അവരുടെ നിലപാട്. ബ്രിട്ടനെ വീണ്ടും യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിലേക്ക് നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ കരാറെന്നും അവര്‍ വിമര്‍ശിച്ചു. അതേസമയം, യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ശക്തമാക്കുന്നത് വ്യാപാരം, സാമ്പത്തിക വളര്‍ച്ച, തൊഴില്‍സാധ്യതകള്‍ എന്നിവയ്ക്ക് ഗുണകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

 
Other News in this category

 
 




 
Close Window