Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ കടുത്ത തണുപ്പിന് സാധ്യത; സ്‌കോട്ട്ലന്‍ഡില്‍ താപനില മൈനസ് ഒന്‍പതിലേക്ക് താഴാം
reporter

ലണ്ടന്‍: ശൈത്യകാലത്തിന്റെ വരവറിയിച്ച് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ച കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. സ്‌കോട്ട്ലന്‍ഡിലെ ചില ഗ്രാമപ്രദേശങ്ങളില്‍ താപനില മൈനസ് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാമെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാല താപനില പൂജ്യത്തിന് താഴെയെത്താനും സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ഞായറാഴ്ച ശക്തമായ മഴയ്ക്കും വെള്ളപ്പൊക്ക സാധ്യതയ്ക്കുമായി നല്‍കിയിരുന്ന യെല്ലോ മഴ മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെയുള്ള റിപ്പോര്‍ട്ടനുസരിച്ച് ഇംഗ്ലണ്ടില്‍ 24 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുന്നുണ്ട്. സൗത്ത് ഡെവണ്‍ തീരത്തെ ബീസാന്‍ഡ്‌സ്, ടോര്‍ക്രോസ്, സ്ലാപ്ടണ്‍, ഡോളിഷ് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ഉയര്‍ന്നതല വെള്ളപ്പൊക്ക മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്. സ്‌കോട്ട്ലന്‍ഡിലെ ഉള്‍പ്രദേശങ്ങളില്‍ കടുത്ത തണുപ്പിനൊപ്പം ഉപരിതലങ്ങളില്‍ മഞ്ഞുറയാനും സാധ്യതയുണ്ട്. മിഡ്ലാന്‍ഡ്സിലെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാമെന്നും പ്രവചനമുണ്ട്.

 
Other News in this category

 
 




 
Close Window