|
എണ്‍പത് മൈല്‍ വേഗതയില്‍ ബൊയെലോ കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിച്ചതോടെ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പല ഭാഗത്തും ദുരിതമാണ്. യാത്രാ തടസ്സത്തിന് പുറമെ 160,000 വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. ബ്രിട്ടന്റെ പല ഭാഗത്തും നേരിടുന്നുണ്ട്. മരങ്ങള്‍ ട്രാക്കിലേക്ക് മറിഞ്ഞുവീഴുന്നത് മൂലം യാത്രാതടസ്സങ്ങളും നേരിടുന്നുണ്ട്. പല ഭാഗത്തും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയാണ്.
ഓസ്റ്റന്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ബൊയെലോ കൊടുങ്കാറ്റ് എത്തിയത്.
തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കാറ്റ് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത്. 16,000 ല്‍ അധികം വീടുകളില്‍ ഈ മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോണ്‍വാളിനെയും കാലാവസ്ഥ വലിയ രീതിയില്‍ തന്നെ പ്രതികൂലമായി ബാധിച്ചു. ഇവിടെ ചില സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടച്ചിടുകയോ വൈകി മാത്രം പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് റെയില്‍ ഗതാഗതവും വ്യോമ ഗതാഗതവും താറുമാറായിരുന്നു. |