പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം നേരിട്ടിട്ടുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. എനിക്ക് നേരെ ലൈംഗികാ അതിക്രമങ്ങള്‍ ഉണ്ടായിട്ടില്ല. പവര്‍ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നാല്‍ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടന്‍ അല്ലെങ്കില്‍ ഡയറക്ടര്‍ എന്ന നിലയ്ക്കാണ് ആധിപത്യം. അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നു. ചില വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ നീ വന്നിട്ട് 5 വര്‍ഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സത്യാവസ്ഥ പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും വിന്‍സി പറഞ്ഞു. |