ഇതിനു മുന്നോടിയായി ഇന്ന് മുതല്‍ ആറാം തീയതിവരെ വൈകിട്ട് ഏഴു മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചന സന്ദേശവും ഉണ്ടായിരിക്കും. ഇതിന് വികാരി ഫാ. അനീഷ് കവലയില്‍, ഇടവക അംഗം ഫാ. എല്‍ദോസ് വേങ്കടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
പെരുന്നാള്‍ ശുസ്‌റൂഷകളിലേക്ക് എഴുന്നള്ളി വരുന്ന യുകെ. പാത്രിയര്‍ക്കല്‍ അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഏഴാം തീയതി വൈകിട്ട് ആറു മണിക്ക് സ്വീകരണം നല്‍കുന്നതും സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ഉണ്ടായിരിക്കും. ഏഴു മണിയോട് കൂടി ഭക്ത സംഘടനകളുടെ വര്‍ഷികവും വിവിധയിനം കലാ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു. 9.30ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
എട്ടാം തിയതി ഞായറാഴ്ച ഉച്ചക്ക് 12.30ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇതിനെ തുടര്‍ന്ന് വാദ്യമേളങ്ങളോട് കൂടിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും ഉണ്ടായിരിക്കും.
എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കണമെന്ന് ഫാ. അനീഷ് കവലയില്‍ (വികാരി), ജോബിന്‍ ജോര്‍ജ് (സെക്രട്ടറി), റിനു എബ്രഹാം (ട്രസ്റ്റീ), ജിബി പുതുശേരി (പി.ആര്‍. ഒ.) എന്നിവര്‍ അറിയിച്ചു. |