യുകെയിലെ സീനിയര്‍ മലയാളി നഴ്‌സുമാര്‍ക്കു വേണ്ടിയും ഒരു സംഘടന യാഥാര്‍ഥ്യമായി. ഒരു വര്‍ഷത്തോളമായി നിശബ്ദ പ്രവര്‍ത്തനം നടത്തുന്ന അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ് (അസ്‌കന്‍) ഒക്ടോബറില്‍ തൊഴില്‍ രംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാനും എന്‍എംസിക്കും ആര്‍സിഎന്നും എന്‍എച്ച്എസിനും മുന്നില്‍ ഉറച്ച ശബ്ദമാകാനും തയ്യാറെടുക്കുന്നത് ഒക്ടോബറിലെ ആദ്യ കോണ്‍ഫറന്‍സില്‍ ഉരുത്തിരിയുന്ന നയപരിപാടികളില്‍ നിന്നുള്ള തീരുമാനമായിട്ടാകും എന്ന് സംഘടനാ വക്താവ് മാഞ്ചസ്റ്ററിലെ നഴ്സ് ആയ ധന്യ ആര്‍ ധരന്‍ അറിയിച്ചു.
അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് ഒക്ടോബര്‍ 19ന് രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെയാണ് ബര്‍മിംഗ്ഹാം ആസ്റ്റണ്‍ വില്ല സ്റ്റേഡിയത്തില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്. കേരളത്തില്‍ നിന്ന് എത്തിയ നഴ്‌സുമാരുടെ നേതൃത്വ പാടവം വികസിപ്പിക്കാനും അവരെ ബ്രിട്ടന്റെ ആരോഗ്യ രംഗത്ത് നേതൃത്വത്തില്‍ എത്തിക്കാനും ലക്ഷ്യം വച്ചുള്ളതാണ് ഈ കോണ്‍ഫറന്‍സ്.
ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഈ കോണ്‍ഫറന്‍സില്‍ ബ്രിട്ടനിലെ ആരോഗ്യരംഗത്തെ പ്രശസ്തരായ സാം ഫോസ്റ്റര്‍, നിക്കോള റേഞ്ചര്‍, സു ട്രാന്‍ങ്ക് എന്നിവര്‍ക്ക് ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്ത് കഴിവ് തെളിയിച്ച് നേതൃത്വത്തില്‍ എത്തിയ മലയാളി നഴ്സുകളും ക്ലാസുകള്‍ നയിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ധന്യ ആര്‍ ധരന്‍: 07380 980467, contact@asken.org.uk |