Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
കത്തിയമര്‍ന്ന വിമാനത്തില്‍ ലണ്ടനിലെ മലയാൡനഴ്‌സ് രഞ്ജിതയും: മരണം സ്ഥിരീകരിച്ചു: തിരുവല്ല സ്വദേശിയാണ് രഞ്ജിത
Text By: UK Malayalam Pathram
അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നും പോയത്. തിരുവല്ലയില്‍ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനില്‍ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ പോയി. അവിടെ നിന്ന് അപകടത്തില്‍പെട്ട വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ഇവര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതര്‍ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവര്‍ത്തകന്‍ അനീഷ് സ്ഥിരീകരിച്ചത്.

പാസഞ്ചര്‍ ലിസ്റ്റില്‍ രഞ്ജിതയുണ്ടായിരുന്നു. രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ജോലിയില്‍ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നല്‍കി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവര്‍ത്തകനായ അനീഷ് വ്യക്തമാക്കി. അപകടത്തില്‍പെട്ടു എന്ന വിവരമാണ് ലഭിച്ചത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
 
Other News in this category

 
 




 
Close Window