Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ബലാത്സംഗക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലന്‍ഡില്‍ കലാപം: തെരുവിലിറങ്ങാന്‍ ഭയന്ന് ജനം
Text By: UK Malayalam Pathram
വടക്കന്‍ അയര്‍ലന്‍ഡിലെ ബാലിമിന പട്ടണത്തില്‍ കലാപം. ആദ്യം പ്രതിഷേധമായിരുന്നു. അതു പിന്നീട് കലാപമായി മാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമാനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
മലയാളികള്‍ ഉള്‍പ്പെടെ ഇവിടെ വിദേശികള്‍ കടുത്ത ഭീതിയിലാണ്. കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പതാകകള്‍ ഉയര്‍ത്തിയും സ്റ്റിക്കറുകള്‍ പതിച്ചും തങ്ങളുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുകയാണ്.

ക്ലോണാവന്‍ റോഡിലൂടെ കലാപകാരികള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളും കാണാം. വിദേശികളാണെങ്കിലും തങ്ങള്‍ രാജ്യത്തോട് കൂറുള്ളവരാണെന്ന് പറയാനാണ് ഈ ശ്രമം.

തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നടന്ന ആക്രമണങ്ങളില്‍ മുഖം മൂടിയണിഞ്ഞെത്തിയ സംഘങ്ങള്‍ നിരവധി വിദേശികളുടെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. എല്ലാവരും സംയമനം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം. റൊമാനിയന്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്. ഇതോടെ അക്രമസംഭവങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള കൗണ്ടി ആന്‍ട്രിമില്‍ കുടുംബങ്ങളും, ബിസിനസ്സുകളും തങ്ങളുടെ രാജ്യം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് അക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിര്‍ബന്ധിതരാകുകയാണ്.
 
Other News in this category

 
 




 
Close Window