Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലിവര്‍പൂളില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, തെളിവായി സിസിടിവി ദൃശ്യങ്ങള്‍
reporter

ലിവര്‍പൂള്‍: ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. സംഭവത്തില്‍ ഓസ്മാന്‍ മൊഅലെമിന് (25) ആണ് രണ്ടുവര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാരികളെ കാത്ത് ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് ട്രെയിന്‍ സ്റ്റേഷനിലെ പടികളിലിരിക്കുകയായിരുന്ന 19 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് യുവാവ് ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി പതിഞ്ഞത് കേസില്‍ നിര്‍ണായകമായി.

യുവതി കുതറി മാറാന്‍ ശ്രമിക്കുമ്പോഴും പ്രതി കയ്യ്ക്കു പിടിച്ച് വലിച്ചിഴക്കാന്‍ ശ്രമം തുടര്‍ന്നു. ഈ സമയം അതുവഴി വന്ന പ്രായമായ ദമ്പതികള്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രതി അവരെ പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തത്. ഒടുവില്‍ യുവതി പ്രതി പിടിയില്‍ നിന്ന് കുതറിയോടി. സ്റ്റേഷനകത്തേക്ക് ഓടിയ യുവതിയെ പ്രതി പിന്തുടര്‍ന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകളാണ് പൊലീസില്‍ വിവരമറിയിച്ചത്. മിനിറ്റുകള്‍ക്കകം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഓസ്മാന്‍ മൊഅലെമിനെ പിടികൂടുകയായിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നായിട്ടും കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു.

 
Other News in this category

 
 




 
Close Window