തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.
എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ. വ്യോമ, കരസേനാ അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിക്കും. ഇതിനുശേഷമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കണം. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.