Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുവാവിന് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി രാജകുമാരി
reporter

ലണ്ടന്‍: കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സ്വയം മരിച്ചതായി വരുത്തിതീര്‍ത്താന്‍ ശ്രമിച്ച ഒരാളാണ്. 1984 ജനുവരി 22ന് 8 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഫിലിം റപ്രസന്റേറ്റീവ് എന്‍.ജെ.ചാക്കോയെ കാറിലിട്ടു കത്തിച്ച സുകുമാര കുറുപ്പ് ആണ് ആ കുറ്റവാളി. പക്ഷേ കേവലം 4300 രൂപ (ഏകദേശം 50 ഡോളര്‍ )യ്ക്ക് വേണ്ടി ആരെങ്കിലും സ്വയം മരിച്ചതായി വരുത്തിതീര്‍ക്കുമോ? അങ്ങനെ ചെയ്ത ഒരു കഥയാണ് ബ്രിട്ടിഷ് യൂട്യൂബറായ മാക്സിമിലിയന്‍ ആര്‍തര്‍ ഫോഷ് യുട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്. വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് ലഭിക്കാനാണ് ഫോഷ് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചത്.

രണ്ട് മാസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത് ഫോഷിന്അത് ഉപയോഗിക്കാനായില്ല. റീഫണ്ടിനായി ശ്രമിച്ചപ്പോള്‍, യാത്രക്കാര്‍ മരിച്ചാല്‍ മാത്രമേ വിമാനക്കമ്പനി റീഫണ്ട് നല്‍കൂ എന്ന പ്രതികണമാണ് ലഭിച്ചത്. വിമാനക്കമ്പനിയുടെ ഇതേ വ്യവസ്ഥവച്ച് എങ്ങനെയാണ് താന്‍ റീഫണ്ട് നേടുന്നതെന്നാണ് വിഡിയോയുടെ ഉള്ളടക്കം. 2.2 മില്യന്‍ ആളുകളാണ് ഫോഷിന്റെ 'ഐ ടെക്‌നിക്കലി ഡൈഡ്' എന്ന് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കണ്ടിരിക്കുന്നത്. അതേസമയം ഏത് വിമാനക്കമ്പനിയുടെ നിബന്ധനയാണിതെന്ന് ഫോഷ് വ്യക്തമാക്കിയിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റിനായി വടക്കന്‍ ഇറ്റലിയിലെ സ്വയം പ്രഖ്യാപിത രാജ്യമായ സെബോര്‍ഗ പ്രിന്‍സിപ്പാലിറ്റി സന്ദര്‍ശിച്ച് രാജകുമാരിയായ നിന മെനെഗറ്റോയോട് ഫോഷ് സഹായം തേടി. ഫോഷിനെ സഹായിക്കാന്‍ രാജകുമാരി തയാറായി. രാജകുമാരി 'വ്യാജ മരണ സര്‍ട്ടിഫിക്കറ്റ്' രാജകുമാരി നല്‍കിയെന്നാണ് ഫോഷ് അവകാശപ്പെടുന്നത്.

ഈ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഫോഷ് വിമാനക്കമ്പനിയില്‍ നിന്നും റീഫണ്ടിന് അപേക്ഷിക്കാന്‍ ശ്രമിച്ചത്. അതേസമയം ഇത് വഞ്ചനയെന്ന് ചൂണ്ടിക്കാട്ടി തന്റെ അഭിഭാഷകന്‍ തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതായി ഫോഷ് പറയുന്നു. നിയമോപദേശം പാലിച്ചുവെന്നും പണം തിരികെ ലഭിക്കാനുള്ള ശ്രമം അവസാനിപ്പിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് ഫോഷ് വിഡിയോ അവസാനിപ്പിച്ചത്.



(Disclaimer: ഈ വാര്‍ത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം യുകെ മലയാളം പത്രത്തിന്റേത് അല്ല. ഇത് max.fosh എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാര്‍ത്ത കൂടുതല്‍ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്)

 
Other News in this category

 
 




 
Close Window