Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
UK Special
  Add your Comment comment
യുകെയിലെ ആദ്യകാല മലയാളി പ്രവാസി ചെല്ലപ്പന്‍ നടരാജന്‍ അന്തരിച്ചു
reporter

ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ചെല്ലപ്പന്‍ നടരാജന്‍ (86) ക്രോയ്‌ഡോണിലെ വസതിയില്‍ അന്തരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അദ്ദേഹം അരനൂറ്റാണ്ടിലേറെയായി യുകെയില്‍ താമസിച്ചുവരികയായിരുന്നു. 1970ല്‍ സിംഗപ്പൂരില്‍നിന്നാണ് യുകെയിലെത്തിയത്. പ്രവാസി മലയാളികള്‍ക്കിടയില്‍ വിപുലമായ സൗഹൃദബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹം സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി ക്രോയ്‌ഡോണില്‍ ആയുര്‍വേദ സെന്റര്‍ നടത്തിവരികയായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു. ഭാര്യ: ദേവകി. ആദ്യ ഭാര്യ വിശാലാക്ഷി നടരാജന്‍ നേരത്തേ അന്തരിച്ചു. മക്കള്‍: ശശിധരന്‍ നടരാജന്‍, ശശികുമാര്‍ നടരാജന്‍, ശശിലേഖ മനോജ്കുമാര്‍, ശശിമലര്‍ നടരാജന്‍. സംസ്‌കാരം ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ കമ്മിറ്റി അനുശോചിച്ചു

 
Other News in this category

 
 




 
Close Window