|
വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ. ചെന്നൈയില്‍ വാറ്റ് നികുതി 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 1 ശതമാനമായും തമിഴ്നാട് കുറച്ചിരുന്നു.
വിമാന ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇത് സ്വാഗതാര്‍ഹമായ നീക്കമാണ്. നന്ദി മുഖ്യമന്ത്രി വിജയ് - കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു എക്സില്‍ കുറിച്ചു. വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഇത്തരം ഏകോപനം നിര്‍ണായകമാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു. വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാവരുടെയും പൊതുവായ മുന്‍ഗണന എപ്പോഴും യാത്രക്കാര്‍ തന്നെയായിരിക്കണം - അദ്ദേഹം കുറിച്ചു. |