Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഒരുങ്ങുന്നു; മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത
Text By: UK Malayalam Pathram
ഇന്ത്യ തദ്ദേശീയമായി രൂപകല്‍പനചെയ്ത് നിര്‍മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലിറങ്ങാന്‍ ഒരുങ്ങുകയാണ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറിലൂടെയാണ് സര്‍വീസ്.
മണിക്കൂറില്‍ 280 കിലോമീറ്റര്‍ പരമാവധി പരീക്ഷണ വേഗത കൈവരിക്കുന്ന തരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍, മണിക്കൂറില്‍ 249 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.

ബെംഗളൂരുവിലെ ബി.ഇ.എം.എല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) കേന്ദ്രത്തില്‍ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണ പ്രക്രിയ നിലവില്‍ പുരോഗമിക്കുകയാണ്. വിദേശ സാങ്കേതികവിദ്യയെ പൂര്‍ണ്ണമായും ആശ്രയിക്കുക എന്ന രീതിയില്‍ നിന്ന് മാറി, ഇന്ത്യയിലെ സവിശേഷമായ കാലാവസ്ഥയ്ക്കും പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്കും അനുസൃതമായാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഈ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window