|
സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന ഡിസംബര്‍ 2ന് ദുബായ് കൊക്കകോള അരീനയില്‍ നടക്കുന്ന 'ഹലാ മോഹന്‍ലാല്‍' എന്ന നാല് മണിക്കൂര്‍ നീളുന്ന എന്റര്‍ടൈന്‍മെന്റ് മെഗാ ഷോയില്‍ പ്രധാന ആകര്‍ഷണങ്ങളാകും.
തത്സമയ സംഗീതം, നൃത്തം, കോമഡി, ഒപ്പം മലയാള ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ കലാകാരന്മാരുടെ പ്രത്യേക പ്രകടനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആവേശകരമായ ഒരു സന്ധ്യയാണ് കൊക്കകോള അരീനയില്‍ നടക്കുന്ന ഈ ഷോ വാഗ്ദാനം ചെയ്യുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വലിയൊരു സൗത്ത് ഇന്ത്യന്‍ ലൈവ് ആരീന ഷോ ദുബായിലേക്ക് തിരിച്ചെത്തുന്നു എന്ന രീതിയിലാണ് ഈ പരിപാടി പ്രചരിപ്പിക്കപ്പെടുന്നത്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെയും തലമുറകളിലൂടെ പ്രേക്ഷകരുമായി അദ്ദേഹം പുലര്‍ത്തുന്ന ആഴത്തിലുള്ള ബന്ധത്തെയും ആഘോഷിക്കുന്നതായിരിക്കും ഈ മെഗാപരിപാടി. |