Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ബിസിനസ്‌
  Add your Comment comment
യുപിഐ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കും: പി.സി.ഐ വ്യക്തമാക്കി
Text By: UK Malayalam Pathram
ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യുപിഐ സേവനങ്ങള്‍ തുടര്‍ന്നും പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് പി.സി.ഐ വ്യക്തമാക്കി. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന തരത്തിലുള്ള ആശങ്കകള്‍ക്ക് വിരാമമിട്ട് പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ.
ഇത് സംബന്ധിച്ച പ്രധാന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, സാധാരണക്കാര്‍ക്ക് യാതൊരുവിധ പണവും നല്‍കേണ്ടിവരില്ല എന്നതാണ് പ്രധാന കാര്യം. 2016-ല്‍ ആരംഭിച്ചതുപോലെ ഇനിയും യാതൊരുവിധ ഇടപാട് ചാര്‍ജുകളും നല്‍കാതെ എല്ലാ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും യുപിഐ സേവനങ്ങള്‍ സുഗമമായി ഉപയോഗിക്കാന്‍ സാധിക്കും. അതുപോലെ തന്നെ ചെറുകിട വ്യാപാരികള്‍ക്കും ഇത് ബാധകമല്ല. കിരാന കടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാരികള്‍ക്കും മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഇല്ലാതെ തന്നെ യുപിഐ വഴി പണം സ്വീകരിക്കാം. ഭാവിയില്‍ വലിയ വ്യാപാരികളില്‍ നിന്ന് നിരക്കുകള്‍ ഈടാക്കിയാലും സാധാരണ ഉപഭോക്താക്കള്‍ക്ക് അത് ബാധകമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window