Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
ബിസിനസ്‌
  Add your Comment comment
ബിസ്ലെരി കുപ്പിവെള്ളം നിര്‍മിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ: നിയമനടപടി സ്വീകരിക്കും
Text By: UK Malayalam Pathram
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാക്ക് ചെയ്ത കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്ലെരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ബിസ്ലെരി ഇന്റര്‍നാഷണലിന്റെ സ്ഥാപനപരിസരത്തുനിന്ന് ശേഖരിച്ച പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. മിനറല്‍ വാട്ടര്‍ വിഭാഗത്തില്‍പ്പെടാത്ത പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ സാമ്പിളാണ് പരിശോധിച്ചത്.
പരിശോധനയില്‍ ബ്രോമേറ്റും പി.എ.എച്ച് ഘടകങ്ങളും കണ്ടെത്തി
പരിശോധിച്ച സാമ്പിളില്‍ അനുവദനീയമായ പരിധിയിലും ഉയര്‍ന്ന അളവില്‍ ബ്രോമെറ്റ് കണ്ടെത്തിയതായി FSSAI അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ നിയമപ്രകാരം സാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window