Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്നലെ യുകെ എന്ന രാജ്യത്തെ അധിക്ഷേപിച്ചത് ഇങ്ങനെ
Text By: UK Malayalam Pathram
യുകെയെ 'ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടനെന്ന്' മുദ്രകുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ബ്രിട്ടനാണെന്ന പരിഹാസവും നെതന്യാഹു ഉന്നയിച്ചു.

ഇറാന്റെ കൈയില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാനുള്ള തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടനെ പരിഹസിച്ചത്. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക്ക് ബ്രിട്ടനാണെന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മറ്റൊരു രാജ്യമായി ഇറാനെ മാറ്റാതെ തടയുകയാണ് ലക്ഷ്യം, നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മുതല്‍ യുകെ- ഇസ്രയേല്‍ ബന്ധം വഷളാകാന്‍ തുടങ്ങിയിരുന്നു. ഗാസയിലെ യുദ്ധവും, ബ്രിട്ടന്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചതുമാണ് പ്രധാന വിഷയങ്ങള്‍. കീര്‍ സ്റ്റാര്‍മര്‍ ഹമാസിനെ സുഖിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നെതന്യാഹു നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
 
Other News in this category

 
 




 
Close Window