Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ക്ലെയിമിന് വരുന്ന യുവതികളെ ലൈംഗികമായി ചൂഷണം ചെയ്ത ഡോക്ടര്‍ക്ക് 18 മാസം ജയില്‍
Text By: UK Malayalam Pathram
പരിശോധനയ്ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്ക് 18 മാസം തടവ്. ഡോ. മുഹമ്മദ് ഇഖ്ബാലിനാണ് (64) ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ന്യൂകാസില്‍, സന്ദര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ നടന്ന രണ്ട് സംഭവങ്ങളിലാണ് ശിക്ഷ. ആരോപണങ്ങള്‍ പ്രതി നിഷേധിച്ചിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിമിനായുള്ള മെഡിക്കല്‍ പരിശോധനയ്ക്കെത്തിയ സ്ത്രീകളെയാണ് ഡോക്ടര്‍ ദുരുപയോഗം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ച ഡോക്ടറായതിനാലാണ് സ്ത്രീകള്‍ ഇഖ്ബാലിന്റെ ക്ലിനിക്കിലെത്തിയത്. കൗണ്ടി ഡര്‍ഹാമിലാണ് ആദ്യ സംഭവം നടന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീയോട് പരിശോധനയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് അനാവശ്യമായി അവരുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്കുശേഷം സണ്ടര്‍ലാന്‍ഡില്‍ രണ്ടാമത്തെ സംഭവവും നടന്നു. പരിശോധനയ്ക്കെത്തിയ മറ്റൊരു സ്ത്രീയോട് മേല്‍വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട ശേഷം ഡോക്ടര്‍ ലൈംഗികമായി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. വാഹനാപകടങ്ങളില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ പരിശോധനയ്ക്കെത്തിയത്. അതിജീവിതകളിലൊരാള്‍ക്ക് അപകടത്തില്‍ ഗുരുതരമായ ശാരീരിക പരുക്കുകളും സംഭവിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കഴിയുന്ന രോഗികളുടെ ദുര്‍ബലാവസ്ഥയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും അതിനെ ദുരുപയോഗം ചെയ്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് ശിക്ഷ വിധിച്ച ജഡ്ജി ബിന്‍ഡ്ലോസ് നിരീക്ഷിച്ചു.
 
Other News in this category

 
 




 
Close Window