|
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്‍-ഗീതാകുമാരി ദമ്പതികളുടെ മകള്‍ രേഷ്മ രാജന്‍ (32) അന്തരിച്ചു. ഓപ്പറേഷന് ശേഷം ചികിത്സയില്‍ തുടരവേ കടുത്ത തലവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ രേഷ്മയ്ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയോടെ മരണവിവരം സ്ഥിരീകരിച്ചു. ഭര്‍ത്താവ് ശ്രീരാഗ് കെ. ബാബു. ഏക മകള്‍ - മിഴി. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് രേഷ്മയുടെ മരണം. വിദ്യാര്‍ത്ഥി വിസയിലാണു രേഷ്മയും ശ്രീരാഗും യുകെയിലെത്തിയത്. |