Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചിറയിന്‍കീഴ് സംഘര്‍ഷം: ഡല്‍ഹിയിലാണെന്ന് അറിയിച്ച രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലിനെ കണ്ടതായി റിപ്പോര്‍ട്ട്
reporter

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിക്ക് താന്‍ ഡല്‍ഹിയിലാണെന്ന് അറിയിച്ചിരുന്ന രമ്യ ഹരിദാസ് എംഎല്‍എ ഞായറാഴ്ച രാത്രി പാലക്കാട്ടെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും പാര്‍ട്ടിതല അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രമ്യ ഹരിദാസ്, എഐസിസിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനെ നേരില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വത്തിന്റെ അതൃപ്തി പരിഹരിക്കുന്നതിനും വിഷയത്തില്‍ തന്റെ നിലപാട് വിശദീകരിക്കുന്നതിനുമായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന. പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കെ.സി. വേണുഗോപാല്‍ എംപി ഞായറാഴ്ച രാത്രി പാലക്കാട്ടെത്തിയിരുന്നു. ഇതിനിടെയാണ് രമ്യ ഹരിദാസും പാലക്കാട്ടെത്തി അദ്ദേഹത്തെ കണ്ടതെന്നാണ് വിവരം.

അതേസമയം, രമ്യ ഹരിദാസുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ ഡല്‍ഹിയിലായതിനാല്‍ മടങ്ങിയെത്തിയ ശേഷം നേരിട്ട് മൊഴിയെടുക്കുമെന്നും കെപിസിസി അന്വേഷണ സമിതി അധ്യക്ഷന്‍ എം.എം. ഹസന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിറയിന്‍കീഴിലെ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന പാളയം പ്രദീപിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതായി കെപിസിസി അധ്യക്ഷനും പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ നേരിട്ടുള്ള കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത കുറവാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍നിന്നുള്ള സൂചന. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനെതിരെയും അന്വേഷണ സമിതി കടുത്ത നടപടി ശുപാര്‍ശ ചെയ്‌തേക്കില്ലെന്നാണ് വിവരം.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കെതിരെ പരസ്യമായ കടുത്ത നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളതെന്നാണ് സൂചന. രമ്യ ഹരിദാസിന്റെ ഭാഗം നേരിട്ട് കേട്ടശേഷം മാത്രമേ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റിന് കൈമാറൂവെന്ന നിലപാടിലാണ് അന്വേഷണ സമിതി അധ്യക്ഷന്‍ എം.എം. ഹസന്‍ എന്നാണ് വിവരം.

 
Other News in this category

 
 




 
Close Window