Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബസില്‍ കയറുന്നതിനിടെ വയോധികന്‍ തെന്നിവീണു; താങ്ങിപ്പിടിച്ച് ജീവന്‍ രക്ഷിച്ച് ക്ലീനര്‍
reporter

കണ്ണൂര്‍: ബസില്‍ കയറുന്നതിനിടെ പിന്നിലേക്ക് തെന്നിവീണ വയോധിക യാത്രക്കാരനെ സമയോചിതമായി താങ്ങിപ്പിടിച്ച് രക്ഷിച്ച ബസ് ക്ലീനര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. കൊളച്ചേരി സ്വദേശി അതുല്‍ കുക്കു (30) ആണ് അപകടത്തില്‍പ്പെടാനിരുന്ന യാത്രക്കാരനെ രക്ഷിച്ചത്. കണ്ണൂര്‍-കുറ്റിയാട്ടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാര്‍വ്വതി ബസില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പത്താംമൈല്‍ ഭാഗത്തായിരുന്നു സംഭവം. ബസിന്റെ പിന്‍വാതിലിലൂടെ കയറിയ വയോധികന്‍ പടികള്‍ കയറി സീറ്റിന്റെ കൈവരിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് വീഴുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പിന്‍സീറ്റിലിരുന്ന ക്ലീനര്‍ അതുല്‍ ഉടന്‍ തന്നെ യാത്രക്കാരനെ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് മറ്റൊരു സഹയാത്രക്കാരന്റെ സഹായത്തോടെ വയോധികനെ സുരക്ഷിതമായി ഉയര്‍ത്തി ബസിനുള്ളിലേക്ക് ഇരുത്തുകയായിരുന്നു. അതുലിന്റെ സമയോചിത ഇടപെടല്‍ മൂലം വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബസിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ക്ലീനറും സഹയാത്രക്കാരനും ചേര്‍ന്ന് വയോധികനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അതുലിന് അഭിനന്ദനങ്ങള്‍ നിറയുകയാണ്. അപകടസാധ്യത തിരിച്ചറിഞ്ഞ് ഒരു നിമിഷം പോലും വൈകാതെ നടത്തിയ ഇടപെടലാണ് വയോധികന്റെ ജീവന്‍ രക്ഷിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

 
Other News in this category

 
 




 
Close Window