പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ. അച്യുതന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1996 മുതല്‍ 2016 വരെ തുടര്‍ച്ചയായി ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അച്യുതന്‍, കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച നേതാവെന്ന നിലയിലും കെ. അച്യുതന്‍ ശ്രദ്ധ നേടിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുത് മകനാണ്. ഭാര്യ: സി.കെ. സുധ. മകള്‍: എ. ഷീബ, ഹൈക്കോടതി അഭിഭാഷക.