Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ എംപിമാര്‍ക്ക് ഇസ്രയേലില്‍ വിലക്ക് ഏര്‍പ്പെടുത്തി: ജറൂസലേമിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റ് അടച്ചു പൂട്ടി ഇസ്രയേല്‍
Text By: UK Malayalam Pathram
കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോന്‍ സാര്‍ ആണ് ഈ പ്രതികാര നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ (ബ്രിട്ടന്‍) നിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.
മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള 12 ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇവര്‍ ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാണ് ആരോപണം. ലേബര്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ ജെറമി കോര്‍ബിന്‍, ഡയാന്‍ ആബട്ട് എന്നിവരുള്‍പ്പെടെ 11 ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഒരു പ്രമുഖ അഭിഭാഷകനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി.


ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് കൂടിയാലോചിച്ചാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സുരക്ഷാ ഏകോപന ദൗത്യങ്ങളില്‍ നിന്ന് ബ്രിട്ടനെ പൂര്‍ണ്ണമായി പുറത്താക്കുമെന്നും ഇസ്രായേല്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window