Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Sep 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് അന്തരിച്ചു
Text By: UK Malayalam Pathram
പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി ജിറ്റോ ആന്റണി കളപ്പുരയ്ക്കല്‍ (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ഒന്‍പത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിറ്റോ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.

റാന്നി അത്തിക്കയം കളപ്പുരയ്ക്കല്‍ പരേതനായ ആന്റണിയുടെ മകനാണ് ജിറ്റോ. ഭാര്യ ജോഷീല ജിറ്റോ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. മക്കള്‍: ലൂക്ക് ആന്റണ്‍ ജിറ്റോ, നാഥന്‍ റാഫേല്‍ ജിറ്റോ. വാട്ടര്‍ഫോര്‍ഡിലെ സര്‍ക്കിള്‍ കെ (Circle K) യിലായിരുന്നു ജിറ്റോ ജോലി ചെയ്തിരുന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് ജിറ്റോ അയര്‍ലന്‍ഡിലെത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്വന്തമായി വീട് വാങ്ങി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി അസുഖ ബാധിതനായത്. ഒന്‍പത് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ജിറ്റോ. സംസ്‌കാര ചടങ്ങുകളുടെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും.
 
Other News in this category

 
 




 
Close Window