Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇപ്പോള്‍ സ്‌റ്റോക്കുള്ള ഡീസല്‍ കഷ്ടിച്ച് ഒരു മാസത്തേക്ക് : പ്രശ്‌നം നീണ്ടാല്‍ ഡീസല്‍ കിട്ടാതാകും
Text By: UK Malayalam Pathram
യുദ്ധം പമ്പുകള്‍ക്ക് മേല്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ ഇന്ധനത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ഒരു അടിയന്തിരാവസ്ഥയിലേക്ക് നീങ്ങിയേക്കും എന്നു മുന്നറിയിപ്പ് . 42 ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് യു കെയില്‍ സ്റ്റോക്കുള്ളതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. പെട്രോളിനും ഡീസലിനും റേഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ പ്രതിസന്ധി ഇന്ധന വിതരണം തടസ്സപ്പെടുത്തുകയാണെങ്കിലോ വില കുതിച്ചുയരുകയാണെങ്കിലോ സര്‍ക്കാര്‍ റേഷനിംഗ് കൊണ്ടുവരും.

നിലവില്‍ മറ്റേതൊരു വികസിത രാജ്യത്തുമുള്ളതിനേക്കാള്‍ സ്റ്റോക്ക് കുറവാണ് ബ്രിട്ടനിലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേവലം 31 ദിവസത്തെ ഇന്ധനം മാത്രം സ്റ്റോക്കുള്ള ഓസ്ട്രേലിയ മാത്രമാണ് ഇക്കാര്യത്തില്‍ ബ്രിട്ടനേക്കാള്‍ ശോച്യാവസ്ഥയിലുള്ളത്. ഇത്തരമൊരു പ്രതിസന്ധി രൂപപ്പെട്ടാല്‍ പെട്രോളിനും ഡീസലിനും റേഷനിംഗ് ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ ഈ മാസമാദ്യം ട്രഷറി മിനിസ്റ്റര്‍ വിസമ്മതിച്ചിരുന്നു. ഇന്ധന റേഷന്‍ നടപ്പിലാക്കേണ്ടി വന്നാല്‍ അത് പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ആര്‍ക്കായിരിക്കും പ്രഥമ പരിഗണന ലഭിക്കുകയെന്നും വ്യക്തമാക്കുന്ന അടിയന്തര പദ്ധതികള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. 'നാഷണല്‍ എമര്‍ജന്‍സി പ്ലാന്‍ ഫോര്‍ ഫ്യൂവല്‍' പ്രകാരം 'ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് നെറ്റ് സീറോ' ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
 
Other News in this category

 
 




 
Close Window