|
മാതാപിതാക്കളുടെ ആവശ്യത്തില്‍ യുവതിയുടെ വിവരം തേടി അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനു ഹൈക്കോടതി നിര്‍ദേശം. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളാണു ഹര്‍ജി നല്‍കിയത്. സാധ്യമെങ്കില്‍ മകളുടെ മൊഴിയെടുത്തു 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഹര്‍ജി 28 നു വീണ്ടും പരിഗണിക്കും.
മകള്‍ ഇംഗ്ലണ്ടില്‍ മറ്റൊരാളോടൊപ്പം കഴിയുകയാണെന്നും അവള്‍ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
2024 ജനുവരി എട്ടിനാണ് യുവതി എംബിഎ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഹര്‍ഷ്ദീപ് സിങ് എന്നയാള്‍ മകളെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതിയും ഹര്‍ഷ്ദീപ് സിങ്ങും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.മകള്‍ ഇംഗ്ലണ്ടില്‍ മറ്റൊരാളോടൊപ്പം കഴിയുകയാണെന്നും അവള്‍ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
2024 ജനുവരി എട്ടിനാണ് യുവതി എംബിഎ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഹര്‍ഷ്ദീപ് സിങ് എന്നയാള്‍ മകളെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതിയും ഹര്‍ഷ്ദീപ് സിങ്ങും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. |