Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 15th Oct 2026
 
 
UK Special
  Add your Comment comment
നെനഞ്ചുവേദനയോടെ എത്തിയ യുവതിക്ക് നല്‍കിയത് ഗ്യാസിനുള്ള മരുന്ന്: 47ാം വയസ്സുള്ള യുവതി ഹൃദയസ്തംഭനത്താല്‍ മരിച്ചു
Text By: UK Malayalam Pathram
നെഞ്ചുവേദന തോന്നി ആശുപത്രിയിലെത്തിയ എന്‍എച്ച്എസ് നഴ്സിനെ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് തിരിച്ചയച്ച് ഡോക്ടര്‍ 47-കാരിയെ മരണത്തിലേക്ക് തള്ളിവിട്ടു. നെഞ്ചുവേദനയായി എത്തിയ നഴ്സിന് ഗാവിസ്‌കോണാണ് ആവശ്യമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. വീട്ടിലെത്തിയ 47-കാരി പോളാ ഇവേഴ്സ് മൂന്ന് ദിവസത്തിന് ശേഷം ഹൃയസ്തംഭനം മൂലം മരണമടയുകയായിരുന്നു.

നഴ്സിന്റെ നെഞ്ചുവേദന ഹൃദയത്തിന്റെ ഭാഗത്ത് നിന്നുമല്ല വരുന്നതെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറഞ്ഞത്. പ്രസവവേദനയേക്കാള്‍ വലിയ വേദനയാണ് നെഞ്ചില്‍ അനുഭവപ്പെടുന്നതെന്ന് പോളാ വ്യക്തമാക്കിയതാണ്. കൂടാതെ ഇവരുടെ കുടുംബത്തില്‍ ഹൃദയപ്രശ്നങ്ങള്‍ മൂലം മരണപ്പെടുന്ന പശ്ചാത്തലവുമുണ്ട്.

ഒന്‍പത് വയസ്സുള്ള മകളാണ് എന്‍എച്ച്എസ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളയ്ക്ക് എയോര്‍ട്ടിക് ടിയര്‍ സംഭവിച്ചെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതാണ് മരണകാരണമായ ഹൃദയസ്തംഭനത്തിലേക്ക് വഴിവെച്ചതെന്ന് കൊറോണര്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കില്‍ സമാനമായ മരണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് കൊറോണര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് അയച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.
 
Other News in this category

 
 




 
Close Window