|
സറെ യൂണിവേഴ്സിറ്റിയില് പഠിക്കാന് എത്തിയ കൊല്ലം കടയ്ക്കല് നന്ദന ജിനു -20 അന്തരിച്ചു. കൊല്ലം റൂറല് എസ്പി ഓഫിസിലെ അസിസ്റ്റന്റ് ഇന്സ്പെക്ടര് ജിനുവിന്റെ ഇളയ മകളാണ് നന്ദന. സാറെ യൂണിവേഴ്സിറ്റിയുടെ ഗില്ഫോഡ് കാമ്പസിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി യൂണിവേഴ്സിറ്റി താമസ സ്ഥലത്തു കൂട്ടുകാരില് ഒരാളുടെ ബര്ത്ഡേയ് പാര്ട്ടിക്ക് ഒരുക്കങ്ങള് നടത്തവേയാണ് നന്ദന മുറിയിലേക്ക് പോയതും തൊട്ടു പിന്നാലെ മരിച്ച നിലയില് കൂട്ടുകാരികളില് ഒരാള് കണ്ടെത്തുന്നതും. മുറിയിലെ കട്ടിലില് അനക്കമറ്റ നിലയിലാണ് കണ്ടെത്തുന്നത്. ഉടന് കൂട്ടുകാരും അലമുറ കേട്ട് എത്തിയ സെക്യൂരിറ്റി സ്റ്റാഫും ചേര്ന്നു സിപിആര് നല്കാനും ശ്രമം നടത്തി. മിനിറ്റുകള്ക്കുളില് എത്തിയ പാരാമെഡിക്സ് ജീവനക്കാരും സിപിആര് നല്കി നന്ദനയുടെ ജീവന് രക്ഷിക്കാന് ശ്രമിച്ചെങ്കിലും വിഫലമായി. |