Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
UK Special
  Add your Comment comment
2025ല്‍ യുകെയില്‍ 200,000-ലേറെ പേര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിച്ചോ? ഓരോ ആഴ്ചയും 5000 പേര്‍ക്ക് സെറ്റില്‍മെന്റ് കിട്ടിയോ?
Text By: UK Malayalam Pathram
ഓരോ ആഴ്ചയിലും ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റ് നല്‍കുന്നതായി കണക്കുകള്‍. കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കുമെന്ന് വാഗ്ദാനം ചെയ്ത ശേഷം ലേബറിന്റെ കാലത്തു കുടിയേറ്റക്കാര്‍ സ്ഥിരതാമസം നേടുകയാണെന്നാണ് വിമര്‍ശനം.

ലേബര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ വര്‍ഷത്തിനിടെ 200,000-ലേറെ പേര്‍ക്കാണ് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിച്ചത്. ഇതോടെ കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍, എന്‍എച്ച്എസ് കെയര്‍, സോഷ്യല്‍ ഹൗസിംഗ് പോലുള്ളവയ്ക്ക് അവകാശം ലഭിക്കും. എന്നാല്‍ നിയമം കടുപ്പിക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് ഇതെന്നാണ് വിമര്‍ശനം കടുക്കുന്നത്.

ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറാക്കിയ പദ്ധതിക്ക് പാര്‍ട്ടിയിലെ ഇടത് വിഭാഗം ചുവപ്പ്കൊടി കാണിച്ചതോടെ ഇതില്‍ വെള്ളം ചേര്‍ക്കാനുള്ള ഒരുക്കം നടക്കുകയാണ്. പ്രത്യേകിച്ച് ആഞ്ചെല റെയ്നറുടെ നേതൃത്വത്തില്‍ ഹോം സെക്രട്ടറിക്ക് എതിരെ കടുത്ത നീക്കങ്ങളാണ് ഉയര്‍ന്നത്. ഇതോടെ മഹ്‌മൂദിന് മന്ത്രിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇളവ് നല്‍കേണ്ട അവസ്ഥയായി.

വിസ നേടി രാജ്യത്ത് നിയമപരമായി പ്രവേശിച്ച 5000-ഓളം പേര്‍ക്കാണ് ഓരോ ആഴ്ചയും സെറ്റില്‍മെന്റ് അവകാശം നല്‍കുന്നതെന്നാണ് കണക്ക്. വരും മാസങ്ങളില്‍ ഈ കണക്ക് വര്‍ദ്ധിക്കും. അഞ്ച് വര്‍ഷം തുടര്‍ച്ചയായി താമസിച്ചവര്‍ക്ക് സെറ്റില്‍മെന്റ് നല്‍കുമ്പോള്‍ മഹാമാരി കാലത്ത് അസാധാരണമായ തോതില്‍ നടന്ന കുടിയേറ്റം പ്രതിഫലിക്കും.
 
Other News in this category

 
 




 
Close Window