Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
UK Special
  Add your Comment comment
സീനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയാല്‍ ചികിത്സ തടസ്സപ്പെടുമോ? ആ പ്രതീക്ഷയില്‍ സമരം പ്രഖ്യാപിക്കപ്പെട്ടു
Text By: UK Malayalam Pathram
എന്‍എച്ച്എസിനെ പ്രതിസന്ധിലാക്കാന്‍ ഇംഗ്ലണ്ടിലെ ഏറ്റവും മുതിര്‍ന്ന ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ സമരത്തിന് ഇറങ്ങുന്നു. ശമ്പളത്തിന്റെയും, ജോലി സമയത്തിന്റെയും പേരിലാണ് പണിമുടക്ക്. നവംബര്‍ 25, 26 തീയതികളിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ രണ്ട് ദിവസത്തെ പണിമുടക്ക്. ശൈത്യകാലത്ത് ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നതിനിടെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് എന്‍എച്ച്എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്ക് ദിവസങ്ങളില്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ മാത്രമായിരിക്കും പ്രധാനമായും ലഭ്യമാകുക. ക്രിസ്മസ് ദിനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആശുപത്രികളുടെ പ്രവര്‍ത്തനം.കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ ശരാശരി വാര്‍ഷിക വരുമാനം 1.52 ലക്ഷം പൗണ്ടാണ്.

സര്‍ക്കാരുമായി 18 മാസമായി നടത്തിയ ചര്‍ച്ചകളിലും പ്രധാന വിഷയങ്ങളില്‍ ധാരണയിലെത്താന്‍ കഴിയാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു. 2009-10 കാലയളവിനെ അപേക്ഷിച്ച് പണപ്പെരുപ്പം കണക്കിലെടുത്തുള്ള ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യത്തില്‍ 25 ശതമാനം ഇടിവുണ്ടായെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ജോലി സമയം 10 ശതമാനം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടര്‍മാരുടെ ആശങ്കകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിഎംഎ ആരോപിച്ചു. അടുത്ത വര്‍ഷത്തേക്ക് പണപ്പെരുപ്പത്തേക്കാള്‍ വളരെ കുറഞ്ഞ 2.4 ശതമാനം ശമ്പളവര്‍ധനവ് വാഗ്ദാനം ചെയ്തതാണ് സമരം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച അവസാന ഘടകമെന്നും സംഘടന വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window