Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
2070ല്‍ മുസ്ലിം ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് രണ്ടാമതെത്തുമെന്ന് പഠനം; ഹിന്ദു ഭൂരിപക്ഷം തുടരും
reporter

ന്യൂഡല്‍ഹി: നിലവിലെ ജനസംഖ്യാ പ്രവണതകള്‍ തുടര്‍ന്നാല്‍ 2070ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനം. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗത്തിലധികവും ഹിന്ദുക്കളായിരിക്കുമെന്നും പഠനം പ്രവചിക്കുന്നു.

2020ല്‍ 21.3 കോടിയായിരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2070ല്‍ 33.4 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. 46.1 കോടി മുസ്ലിംകളുമായി പാകിസ്ഥാന്‍ ഒന്നാമതും നൈജീരിയ മൂന്നാമതുമെത്തും. 2020ലെ കണക്കില്‍ ഇന്തോനേഷ്യയ്ക്കും പാകിസ്ഥാനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഇന്ത്യയിലെ ആകെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ വിഹിതം 2020ലെ 79.4 ശതമാനത്തില്‍നിന്ന് 2070ല്‍ 75.8 ശതമാനമാകുമെന്നാണ് പ്രവചനം. മുസ്ലിംകളുടെ വിഹിതം 15.2 ശതമാനത്തില്‍നിന്ന് 19.6 ശതമാനമായി ഉയര്‍ന്നേക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള രാജ്യമായി ഇന്ത്യ തുടരും.

ജനസംഖ്യയിലെ വിഹിതം കുറയുമെങ്കിലും ഇന്ത്യയിലെ ഹിന്ദുക്കളുടെ ആകെ എണ്ണത്തില്‍ 17.6 കോടിയുടെ വര്‍ധനയാണ് പഠനം പ്രതീക്ഷിക്കുന്നത്. മതവിഭാഗങ്ങള്‍ക്കിടയിലെ പ്രായഘടനയിലെയും ജനനനിരക്കിലെയും വ്യത്യാസങ്ങളാണ് വളര്‍ച്ചാനിരക്കിലെ മാറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം ജനസംഖ്യയില്‍ യുവാക്കളുടെ അനുപാതം കൂടുതലുള്ളതും ഇതിനെ സ്വാധീനിക്കുന്നു.

2020ലെ ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കി ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം, മതപരിവര്‍ത്തനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പ്രവചനങ്ങള്‍ തയ്യാറാക്കിയത്. ഇവ ഉറപ്പായ ഭാവികണക്കുകളല്ല; ജനസംഖ്യാ പ്രവണതകളില്‍ മാറ്റമുണ്ടായാല്‍ ഫലങ്ങളും മാറാമെന്ന് പഠനം വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window