Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മണിപ്പൂരില്‍ മൂന്നുദിവസത്തിനിടെ 15 മരണം റിപ്പോര്‍ട്ട് ചെയ്തു; വ്യാജമദ്യം കഴിച്ചതായി സംശയം
reporter

ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ചതായി സംശയിക്കുന്ന സംഭവത്തില്‍ മൂന്നുദിവസത്തിനിടെ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അസ്വസ്ഥത അനുഭവപ്പെട്ട നിരവധി പേരെ ഇംഫാലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചക്പികരോങ്ങിലും സമീപപ്രദേശങ്ങളിലുമുള്ളവരാണ് പ്രധാനമായും ചികിത്സ തേടിയത്.

മരണങ്ങളുടെ കൃത്യമായ കാരണം വൈദ്യപരമായും ശാസ്ത്രീയമായും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മദ്യപാനവുമായി മരണങ്ങള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം. ചിലര്‍ വീടുകളിലും മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലോ ചികിത്സയിലിരിക്കെയോ ആണ് മരിച്ചത്. മരിച്ചവര്‍ കഴിച്ചതായി പറയുന്ന മദ്യം സമീപത്തെ കാക്ചിങ് ജില്ലയിലെ സുഗ്‌നുവില്‍നിന്ന് വാങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തെ ചന്ദേലിലെ പ്രാദേശിക മദ്യനിര്‍മാണവുമായി ബന്ധപ്പെടുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം പൊതുജനാരോഗ്യ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉറവിടം വ്യക്തമല്ലാത്തതും സംശയാസ്പദമായ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്നതുമായ മദ്യം ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. മദ്യപാനത്തിനുശേഷം ഛര്‍ദി, വയറുവേദന, തലകറക്കം, കാഴ്ചമങ്ങല്‍, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പ്രതിരോധ നടപടികളും തുടരുകയാണ്.

മദ്യപാനത്തിനുശേഷം ഛര്‍ദി, വയറുവേദന, തലകറക്കം, കാഴ്ചമങ്ങല്‍, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പ്രതിരോധ നടപടികളും തുടരുകയാണ്.

 
Other News in this category

 
 




 
Close Window