Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ധനരാജ് വധക്കേസ്: രാഷ്ട്രീയലക്ഷ്യം തെളിയിക്കാനായില്ലെന്ന് കോടതി; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
reporter

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയലക്ഷ്യവും ഗൂഢാലോചനയും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. കേസിലെ ആദ്യ മൂന്ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, മറ്റ് 16 പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടു. ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് പത്ത് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. ചില സാക്ഷികള്‍ക്ക് പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തതയോടെ ആവര്‍ത്തിക്കാനായില്ലെന്നും ഒന്നാം സാക്ഷിയുടെ മൊഴിയിലെ വിശ്വാസ്യതക്കുറവ് ചില പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതിനെ ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016 ജൂലൈ 11ന് രാത്രിയാണ് പയ്യന്നൂര്‍ രാമന്തളിയിലെ വീടിനുസമീപം ധനരാജ് കൊല്ലപ്പെട്ടത്. സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയവിരോധത്തെ തുടര്‍ന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

 
Other News in this category

 
 




 
Close Window