Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മട്ടാഞ്ചേരിയില്‍ കാര്‍ ഏഴ് വാഹനങ്ങളില്‍ ഇടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍
reporter

കൊച്ചി: മട്ടാഞ്ചേരിയില്‍ അപകടകരമായി ഓടിച്ച കാര്‍ ഏഴ് വാഹനങ്ങളില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കാര്‍ ഓടിച്ചിരുന്ന ജോസഫ് ഡാല്‍ട്ടണെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു.

ഇരുചക്രവാഹനത്തില്‍ ഇടിച്ച കാര്‍ അത് വലിച്ചിഴച്ചുകൊണ്ട് മുന്നോട്ടുപോയതായാണ് റിപ്പോര്‍ട്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും കാര്‍ ഇടിച്ചു. കപ്പലണ്ടിമുക്കില്‍ ഒരു സ്ത്രീയെയും ഇടിച്ചിട്ടു. അപകടകരമായ യാത്രയില്‍നിന്ന് റോഡരികിലുണ്ടായിരുന്ന പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മട്ടാഞ്ചേരി ബസാര്‍ റോഡിലെ കൂനന്‍കുരിശ് പള്ളിക്ക് സമീപത്തുവെച്ച് നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇതിനിടെ കാറിന്റെ ചില്ലുകളും തകര്‍ത്തു. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നിലും ഒത്തുകൂടിയതായി റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window