Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗൊരഖ്പുരില്‍ എസ്പി റോഡ്‌ഷോയ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് ബാലന്‍ മരിച്ചു; വാഹനം പൊലീസ് പിടിച്ചെടുത്തു
reporter

ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നയിച്ച റോഡ്‌ഷോയ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് ബാലന്‍ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവര്‍ധന്‍ സിങ്ങാണ് മരിച്ചത്. പ്രാദേശിക ബിജെപി നേതാവ് ഓംകാര്‍ സിങ്ങിന്റെ മകനാണ്. ബുധനാഴ്ച കൂഡാഘട്ട് പ്രദേശത്ത് നടന്ന പിഡിഎ രഥയാത്രയ്ക്കിടെയായിരുന്നു അപകടം.

റാലിയില്‍ പുഷ്പവൃഷ്ടി നടത്താനെത്തിച്ച ബുള്‍ഡോസറാണ് മകനെ ഇടിച്ചതെന്ന് ഓംകാര്‍ സിങ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം മുന്നോട്ടുപോയതിനു പിന്നാലെ അമിതവേഗത്തിലെത്തിയ ബുള്‍ഡോസര്‍ കുട്ടിയെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി. ഇടിയുടെ ആഘാതത്തില്‍ റോഡിലെ ഡിവൈഡറിലേക്ക് തെറിച്ചുവീണ ആര്യവര്‍ധന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബുള്‍ഡോസര്‍ പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള നടപടികളും അപകടത്തെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. സംഭവത്തിനു പിന്നാലെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

 
Other News in this category

 
 




 
Close Window