Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പത്മജ വേണുഗോപാല്‍ ബിജെപി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് മടക്കത്തിലും ചര്‍ച്ച
reporter

തൃശൂര്‍: ബിജെപി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് രാജി പരിഗണിക്കുന്നതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പത്മജയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയേക്കുമെന്നും നവംബര്‍ 19ന് ഇതുസംബന്ധിച്ച തീരുമാനമുണ്ടാകാമെന്നുമാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിന്റെ സാധ്യതയും ചര്‍ച്ചയാകുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ ആശയവിനിമയം നടത്തിയതായും വിവരമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രധാന പരിപാടികളില്‍നിന്നും പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച അംഗീകാരവും സ്ഥാനങ്ങളും ലഭിക്കാത്തതില്‍ അസംതൃപ്തിയുണ്ടെന്നാണ് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഒപ്പം ബിജെപിയിലെത്തിയ ചില പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി പറയുന്നു. അതേസമയം, ഒക്ടോബര്‍ 17ന് സമാനമായ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പത്മജ അവ നിഷേധിച്ചിരുന്നു. ബിജെപി വിടാന്‍ ആലോചിക്കുന്നില്ലെന്നും പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്നുമായിരുന്നു അന്നത്തെ പ്രതികരണം

 
Other News in this category

 
 




 
Close Window