Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
reporter

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 18 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഒന്നാം പ്രതി കെ.വി. സുമേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസില്‍ ആകെ 33 പ്രതികളാണുണ്ടായിരുന്നത്. രണ്ടുപേര്‍ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന് പതിനാലു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്.

2012 ഫെബ്രുവരി 20ന് കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനു സമീപമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എംഎല്‍എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് സിബിഐയുടെ കേസ്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍വച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ആദ്യം പൊലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. 2016 ഫെബ്രുവരിയിലായിരുന്നു ഉത്തരവ്. തുടര്‍ന്ന് 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

 
Other News in this category

 
 




 
Close Window