|
സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ അവകാശം ഉന്നയിച്ചിരിക്കുകയാണ് കരിഷ്മ കപൂര്‍. ഭര്‍ത്താവും യുവ വ്യവസായിയുമായിരുന്നു സഞ്ജയ് കപൂര്‍. ജൂണ്‍ 12-നാണ് സഞ്ജയ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മരണത്തിന് ഒരു മാസത്തിനുശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയായിരുന്നു.
സോണ കോംസ്റ്റര്‍ കമ്പനിയുടെ ഉടമയും ചെയര്‍മാനുമായ സഞ്ജയ് കപൂര്‍ മരണപ്പെട്ടതോടെ കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും തന്റെ പേരിലാണെന്നും സ്വത്തുക്കളുടെ യഥാര്‍ത്ഥ അവകാശി താനാണെന്നും സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂര്‍ അവകാശപ്പെട്ടതായി ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ പാരമ്പര്യത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു. ഗ്രൂപ്പിന്റെ പ്രതിനിധിയായി ആരെയും നിയമിച്ചിട്ടില്ലെന്നും റാണി കപൂര്‍ വ്യക്തമാക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിനു മുന്നോടിയായാണ് ഈ സംഭവവികാസങ്ങള്‍.
ഇതിനിടയിലാണ് കരിഷ്മയും മുന്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം വേണമെന്ന വാദവുമായി എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2003-ലാണ് നടി കരിഷ്മ കപൂര്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. 2014-ല്‍ ദമ്പതികള്‍ വിവാഹമോചന കേസ് നല്‍കി. 2016-ല്‍ ഇവര്‍ നിയമപരമായി വിവാഹമോചിതരായി. ഇപ്പോള്‍ കരിഷ്മയും സഞ്ജയ് കപൂറിന്റെ സ്വത്തില്‍ അവകാശം ഉന്നയിച്ചതയാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കരിഷ്മ കപൂറില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. |