Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
UK Special
  Add your Comment comment
ഇന്ത്യ-ബ്രിട്ടന്‍ സംയുക്ത നാവിക അഭ്യാസം 'കൊങ്കണ്‍-25'ക്ക് തുടക്കം; രണ്ട് വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടുന്ന ആദ്യ അഭ്യാസം
reporter

മുംബൈ: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന 'കൊങ്കണ്‍-25' നാവിക അഭ്യാസത്തിന് തുടക്കമായി. നാവിക സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഭ്യാസത്തില്‍ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വേല്‍സും നയിക്കുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പാണ് പങ്കെടുത്തിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയാ സ്റ്റാമര്‍ ഇന്ത്യയിലെത്തുന്ന അവസരത്തില്‍ അഭ്യാസം പുരോഗമിക്കുന്നതും ശ്രദ്ധേയമാണ്. 2004 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കൊങ്കണ്‍ അഭ്യാസത്തില്‍ ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് പങ്കുചേരുന്നത്.

ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് എന്നത് എന്ത്?

വിമാനവാഹിനി കപ്പലുകള്‍ ഒരിക്കലും ഒറ്റയ്ക്ക് ദൗത്യത്തിനായി സഞ്ചരിക്കാറില്ല. ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ്, സപ്ലൈ കപ്പല്‍, അന്തര്‍വാഹിനി തുടങ്ങിയ വിവിധ തരം പടക്കപ്പലുകളുടെ അകമ്പടിയോടെയാണ് ഇവ സഞ്ചരിക്കുന്നത്. വിമാനവാഹിനിയുടെ സംരക്ഷനമാണ് ഈ വ്യൂഹത്തിന്റെ പ്രധാന ലക്ഷ്യം.

അഭ്യാസത്തിന്റെ ഭാഗങ്ങള്‍

- സമുദ്രഘട്ടവും തുറമുഖവും ഉള്‍പ്പെടുന്ന പരിശീലനം

- പുതിയ നാവിക യുദ്ധമുറകളുടെ പരിശീലനം

- ആയുധങ്ങളുടെ ഫയറിങ് പരിശീലനം

- നാവികര്‍ തമ്മിലുള്ള ഇടപെടലുകള്‍

- യുദ്ധകപ്പലുകള്‍ പരസ്പരം സന്ദര്‍ശിക്കല്‍

- കായിക മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും

ലക്ഷ്യങ്ങള്‍

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത സമുദ്രക്രമം ഉറപ്പാക്കല്‍, തന്ത്രപരമായ നാവിക സഹകരണം, സമുദ്ര ഭീഷണികളെ നേരിടല്‍, വിവരങ്ങള്‍ പരസ്പരം പങ്കുവെക്കല്‍ എന്നിവയാണ് 'കൊങ്കണ്‍-25' നാവിക അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

 
Other News in this category

 
 




 
Close Window