ലണ്ടന്‍: യുകെയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന അടിമാലി കല്ലാര്‍കുട്ടി സ്വദേശിനി ജെസ്സിമോള് (35) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. നെടുങ്കണ്ടം കല്ലാര്‍ പത്തിച്ചിറയില്‍ വീട്ടില്‍ ജോഷി ജോസഫിന്റെ ഭാര്യയാണ്.
ബേസിങ്സ്റ്റോക്ക് ആന്‍ഡ് നോര്‍ത്ത് ഹാംപ്ഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജെസ്സിമോള് ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ജോഷി ജോസഫും യുകെയില്‍ ജോലി ചെയ്യുകയാണ്. ജെസ്സിമോളുടെ വേര്‍പാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് വിവരം.