Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
മേരിയുടെ കുഞ്ഞുകട യുകെയില്‍ വലിയ മാറ്റത്തിന് തയാറെടുക്കുന്നു
reporter

ലണ്ടന്‍: മേരി ഫ്‌ലെമിങ് എന്ന ഐറിഷ് യുവതി തന്റെ കെനിയന്‍ യാത്രയിലാണ് ആ കാഴ്ച കാണുന്നത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ അടിഞ്ഞ് ഒരു നദിക്കരയില്‍ ചെറു കുന്നുതന്നെ രൂപപ്പെട്ടിരിക്കുന്നു. ഈ കാഴ്ച മേരിയെ ഒന്നു പിടിച്ചുകുലുക്കി. ഡബ്ലിനില്‍ ആഴ്ചാവസാനം പുതിയ വസ്ത്രം വാങ്ങുന്ന ഷോപ്പിങ് ഭ്രമക്കാരിയാണവള്‍. തങ്ങളടക്കം അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫാഷന്റെയും കൂട്ട പര്‍ച്ചേസിന്റെയും ഇരകളാണ് ഇത്തരം രാജ്യങ്ങളെന്ന് അധികം താമസിയാതെ മേരി തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍നിന്ന്, വസ്ത്രമാലിന്യം കുറയ്ക്കുന്നതിനുള്ള വിവിധ വഴികള്‍ മുന്നോട്ടുവെക്കുന്ന പ്രസ്ഥാനവുമായി അവര്‍ രംഗത്തുവന്നു.

പുനരുപയോഗം, കൈമാറി ഉപയോഗിക്കല്‍, അറ്റകുറ്റപ്പണി നടത്തല്‍, മറ്റ് ഉപയോഗങ്ങള്‍ക്കുവേണ്ടി ചെറിയ മാറ്റം വരുത്തല്‍ തുടങ്ങിയ പ്രവൃത്തികളിലൂടെ വസ്ത്ര മാലിന്യം നന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് മേരി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 'ചേഞ്ച് ക്ലോത്ത്' എന്ന എന്‍.ജി.ഒ രൂപവത്കരിച്ച അവര്‍, കൈമാറി ഉപയോഗിക്കാനായി വസ്ത്രം മാറ്റിയെടുക്കാവുന്ന ഒരു ഷോപ്പ് ഡബ്ലിനില്‍ ആരംഭിക്കുകയും ചെയ്തു. ഇവിടെനിന്ന്, വസ്ത്രം വാടകക്കെടുക്കാനും മാറ്റിയെടുക്കാനും ഉപയോഗിച്ചവ (ക്ലീന്‍ ചെയ്തത്) വാങ്ങാനും സാധിക്കും. കേടായ വസ്ത്രങ്ങള്‍ നന്നാക്കാനുള്ള ചെറിയ ക്ലാസും ഇവിടെനിന്ന് ലഭിക്കും.

'പിന്നിയതോ കീറിയതോ ആയ വസ്ത്രം നന്നാക്കാന്‍ പലര്‍ക്കും അറിയില്ല. ഒരിക്കല്‍ അതു പഠിച്ചാലോ, ഏറെ ആഹ്ലാദം തരുന്ന കാര്യം കൂടിയാണത്. ഏറെ ലളിതമാണിത്. ഇത് പഠിക്കാതിരിക്കുന്നത് കുറ്റമാണെന്ന് ഞാന്‍ പറയും' -മേരി അഭിപ്രായപ്പെടുന്നു. സങ്കല്‍പം ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഷോപ്പ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റേണ്ടിവന്നു. 'വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ ഞങ്ങള്‍ക്ക് വളരാന്‍ കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഈ സങ്കല്‍പം ലോകത്ത് പടരും. ഈ ഫാസ്റ്റ് ഫാഷന്‍ അതിപ്രസരത്തിന് ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ് യുവതലമുറ' -മേരി കൂട്ടിച്ചേര്‍ക്കുന്നു.

 
Other News in this category

 
 




 
Close Window